ജോലിക്ക് നോക്കാം.

ജോലിക്ക് നോക്കാം.
Nov 11, 2025 12:57 PM | By PointViews Editr

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) കാറ്റഗറി നമ്പർ 376 മുതൽ 413/2025 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ 15-ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in/notification i ലഭ്യമാണ്. തസ്തികകളുടെ വിശദാംശങ്ങൾ, യോഗ്യത, ശമ്പളനിരക്കുകൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയവ വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) നടത്തി നവംബർ 19 നകം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. സംസ്ഥാനതല, ജില്ലാതല ജനറൽ, എൻസിഎ വിഭാഗങ്ങളിലുള്ള തസ്‌തികകളാണ്


വിജ്ഞാപനത്തിലുള്ളത്.

പ്രധാന തസ്തികകളും യോഗ്യതകളും.


1 അസിസ്റ്റന്റ് - കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ (KSCARD Bank)

പ്രതീക്ഷിത ഒഴിവുകൾ

ശമ്പളം: 216,580-55,005

നിയമനം: നേരിട്ട്

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും JDC/HDC യോഗ്യതയും അല്ലെങ്കിൽ B.Com (Co-operation), B.Sc (Co-operation & Banking)

പ്രായപരിധി: 18-40 വയസ്സ്


സൊസൈറ്റി കാറ്റഗറി:

KSCARD ബാങ്കുമായി അഫിലിയേറ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാം.

സേവനകാലം: കുറഞ്ഞത് 3 വർഷം.പ്രായപരിധി: 18-50 വയസ്സ്.

അപേക്ഷയോടൊപ്പം സർവീസ് സർട്ടിഫിക്കറ്റ്

അപ്ലോഡ് നിർബന്ധം.


2 ജൂനിയർ അസിസ്റ്റൻ്റ് / കാഷ്യർ /അസിസ്റ്റന്റ് ഗ്രേഡ്-2/ ക്ലാർക്ക് / ടൈംകീപ്പർ ഗ്രേഡ്-2 / സീനിയർ അസിസ്റ്റൻ്റ് മുതലായ തസ്ത‌ികകൾ

സ്ഥാപനങ്ങൾ: KSEB, KSFE, KELTRON, Malabar Cements, Handloom Development Corporation, Kerala Water Authority, Pollution Control Board, Civil Supplies Corporation, Kerala Agro Machinery Corporation ผ

നിയമനം: നേരിട്ട്

യോഗ്യത: B.A./B.Sc./B.Com. അല്ലെങ്കിൽ

തത്തുല്യ ബിരുദം

പ്രായപരിധി: 18-36 വയസ്സ്.


3 ജൂനിയർ അസിസ്റ്റൻ്റ് / എൽ.ഡി.ക്ലാർക്ക് /ഫീൽഡ് അസിസ്റ്റൻ്റ് / ഡിപ്പോ അസിസ്റ്റന്റ് മുതലായ തസ്‌തികകൾ

സ്ഥാപനങ്ങൾ: KSRTC, Livestock Development Board, State Farming Corporation, SC/ST Development Corporation മുതലായ സർക്കാർ സ്ഥാപനങ്ങൾ

നിയമനം: നേരിട്ട്

യോഗ്യത: ബിരുദം (B.A./B.Sc./B.Com.)

പ്രായപരിധി: 18-36 വയസ്സ്.


സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പ്

ശമ്പളം: 26,500-60,700

നിയമനം: ജില്ലാതലമായി (ഒരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റ്)

യോഗ്യത: SSLC പാസായിരിക്കുക, Heavy Goods/Passenger Vehicle ലൈസൻസും ബാഡ്‌ജും

ശാരീരിക യോഗ്യത: ഉയരം 165 സെ.മീ., നെഞ്ചളവ് 83 സെ.മീ., വികാസം 4 സെ.മീ.

പ്രായപരിധി: 21-39 വയസ്സ്


3 അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) -KSEB (തസ്‌തികമാറ്റം മുഖേന)

ഒഴിവുകൾ: 21.

ശമ്പളം: 59,100-1,17,400

അപേക്ഷിക്കാവുന്നത്: KSEB-യിൽ ജോലി

ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രം.

പ്രായപരിധി ബാധകമല്ല


മറ്റ് തസ്‌തികകൾ:

കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ട‌ർ (VHSE), ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ട‌ർ, ഹൈസ്‌കൂൾ ടീച്ചർ (അറബിക്), യു.പി. സ്കൂ‌ൾ ടീച്ചർ (തമിഴ് മീഡിയം), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) തുടങ്ങിയവയ്ക്കും അപേക്ഷിക്കാം.


വിദ്യാഭ്യാസ യോഗ്യത, ശമ്പള വിശദാംശങ്ങൾ, സംവരണം, തിരഞ്ഞെടുപ്പ് രീതി, അപേക്ഷാ നടപടികൾ എന്നിവ പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്.

Let's look at work

Related Stories
മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

Nov 14, 2025 01:06 PM

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ...

Read More >>
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

Apr 7, 2025 11:00 AM

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു...

Read More >>
മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

Feb 8, 2025 12:13 PM

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക...

Read More >>
ജോലി വേണോ?

Dec 6, 2024 10:13 AM

ജോലി വേണോ?

ജോലി...

Read More >>
ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Dec 5, 2024 12:05 PM

ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ജലപാളിയെ കുറിച്ച് നിങ്ങൾ...

Read More >>
ജോലി വേണോ?

Dec 4, 2024 09:04 AM

ജോലി വേണോ?

ജോലി...

Read More >>
Top Stories